KOYILANDY DIARY

The Perfect News Portal

കാറിടിച്ചു പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ടൗണിലെ പെട്രാൾ പമ്പിന് മുന്നിൽ കാറിടിച്ചു പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ യുവാവ് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരിക്കെ മരിച്ചു. നടേരി കാവും വട്ടം തെറ്റിക്കുന്ന് കഴുത്ത് വെട്ടിക്കണ്ടി അനീഷ് [42] ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ്   മൂന്നിന് രാവിലെ ഏഴരയ്ക്കായിരുന്നു അപകടം. കുടെ യാത്ര ചെയ്തിരുന്ന ഭാര്യ ബവിനയ്ക്കും സാരമായി പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് അനീഷ് മരിച്ചത്. ചാത്തുക്കുട്ടിയുടെയും ചിരുതക്കുട്ടിയുടെയും മകനാണ്. മക്കൾ: അമയ, ശിവന്യ [ ഇരുവരും കാവും വട്ടം യു പി.സ്കൂൾ വിദ്യാർത്ഥികൾ]. സഹോദരങ്ങൾ: വിനീത , അനിത. അനിഷിന്റെ മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് വീട്ട് പറമ്പിൽ സംസ്ക്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *