KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മാർക്കറ്റും മറ്റ് കച്ചവട സ്ഥാപനങ്ങളും ഉടൻ തുറക്കണം: വ്യാപാരികൾ

കൊയിലാണ്ടി: കൊയിലാണ്ടിയിലെ മാർക്കറ്റും ടൗണിലെ മറ്റ് കച്ചവട സ്‌ഥാപങ്ങളും തുറക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന്  വ്യാപാരികൾ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. കൊയിലാണ്ടി യൂണിറ്റിലെ  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി അംഗം മണിയോത്ത് മൂസ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.എം രാജീ്വൻ, സൗമിനി മോഹൻദാസ്. എന്നിവർ സംസ്‌ഥാന പ്രസിഡൻഡ്. ടി. നസീറുദീന്റെ നേതൃത്വത്തിൽ കളക്ടറുടെ ഓഫീസുമായി ചർച്ച നടത്തി.

ചർച്ചയുടെ അടിസ്ഥാനത്തിൽ എത്രയും പെട്ടന്ന് കടകൾ തുറക്കാൻ ഉള്ള നടപടികൾ ചെയ്യാമെന്ന് ഉറപ്പുനൽകുകയും, അതിൻ്റെ അടിസ്ഥാനത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ഭാരവാഹികളായ ടി. പി. ഇസ്മായിൽ, റിയാസ് അബൂബക്കർ, ജലീൽ മൂസ, എന്നിവർ കൊയിലാണ്ടി മുനിസിപ്പൽ ചെയർമാൻ അഡ്വ  കെ സത്യനും നിവേദനം നൽകി. വ്യാപാരികളുടെ പ്രയാസം  മനസ്സിലാക്കി പെട്ടെന്ന്  തന്നെ ആവശ്യമായ നടപടികൾ സ്വാകരിക്കാമെന്ന് അദ്ധേഹം ഉറപ്പുനൽകി.

Leave a Reply

Your email address will not be published. Required fields are marked *