KOYILANDY DIARY

The Perfect News Portal

ലോക്ക്ഡൗൺ ലംഘിച്ച് നിസ്‌ക്കാരം: പളളികമ്മറ്റി ഭാരവാഹികൾക്കെതിരെ പോലീസ് കേസെടുത്തു

കൊയിലാണ്ടി: ലോക് ഡൗൺ ലംഘിച്ച് പള്ളിയിൽ പെരുന്നാൾ നിസ്കാരം. പള്ളി കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു പേരാമ്പ്ര രാമല്ലൂർ ജുമാ മസ്ജിദിലാണ് ഞായറാഴ്ച രാവിലെ 6.30ന് 20 ഓളം ആളുകൾ പങ്കെടുത്ത് കൊണ്ട് പെരുന്നാൾ നിസ്കാരം നിർവഹിച്ചത്. എടക്കണ്ടി ഹസ്സൻ ഹാജി പ്രസിഡണ്ടായും, മജീദ് ബൈത്തുന്നൂർ  സെക്രട്ടറിയായും പ്രവർത്തിക്കുന്ന കമ്മിറ്റിയുടെ കീഴിലുള്ള പള്ളിയിൽ പെരുന്നാൾ നിസ്കാരത്തിന് നേതൃത്വം നൽകിയത് ചിറായിൽ താഴ ജസീർ ആണ്.
ഈ കാര്യത്തെ കുറിച്ച് ലഭിച്ച സൂചന പ്രകാരം പേരാമ്പ്ര പോലീസ് അന്വേഷണം നടത്തിയതിൽ ലോക് ഡൗൺ ലംഘനം നടന്നതായി വ്യക്തമായതിൻ്റെ അടിസ്ഥാനത്തിൽ പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ ലംഘനം നടത്തിയവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *