KOYILANDY DIARY

The Perfect News Portal

തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ പ്രതിഷേധ ദിനം ആചരിച്ചു

കൊയിലാണ്ടി : തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളികൾ രാജ്യവ്യാപകമായി നടക്കുന്ന സമരത്തിൻ്റെ ഭാഗമായി കൊയിലാണ്ടി മേഖലയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.  കുറുവങ്ങാട് പോസ്റ്റോഫീസിന് മുമ്പിൽ നടന്ന സമരം നിർമ്മാണ തൊഴിലാളി യൂണിയൻ (സിഐടിയു) മേഖലാ സെക്രട്ടറി വി. എം. സിറാജ് ഉദ്ഘാടനം ചെയ്തു. എം. കരുണാകരൻ അദ്ധ്യക്ഷതവഹിച്ചു. കെ. വി. രതീഷ് സ്വാഗതവും സി.കെ. രവി നന്ദിയും പറഞ്ഞു.
പെരുവട്ടൂർ പോസ്റ്റോഫിസിന് മുമ്പിൽ നടന്ന സമരം നഗരസഭ കൌൺസിലറും മേഖലാ കമ്മിറ്റി അംഗവുമായ പി. എം. ബിജു ഉദ്ഘാടനം ചെയ്തു. രാമകൃഷ്ണൻ മണമൽ അദ്ധ്യക്ഷം വഹിച്ച സമരത്തിൽ എം. വി. ബാലൻ സംസാരിച്ചു ടി. പി. ഷാജു,  പ്രസാദ്. കെ. കെ. തുടങ്ങിയവർ സംസാരിച്ചു.
പന്തലായനി സൗത്ത് യൂണിറ്റിൽ നടന്ന സമരം  നിർമ്മാണ തൊഴിലാളി യൂണിയൻ (സിഐടിയു) മേഖലാ പ്രസിഡണ്ട് പി.കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി മേഖലയിലെ കണയങ്കോട്, വരകുന്ന്, അണേല, കറുവങ്ങാട് സെട്രൽ, പന്തലായനി സെൻട്രൽ എന്നീ യൂണിറ്റുകളിലും പ്രതിഷേധ സമരം സംഘടിപ്പിച്ചു. ലോക്ഡൌൺ നിലനിൽക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുത്ത സമര വളണ്ടിയർമാർ സാമൂഹ്യ ആകലം പാലിച്ച് മാസ്ക് ധരിച്ച് പ്ലക്കാർഡുകൾ കൈകളിലേന്തിയാണ്  സമരത്തിൽ അണിനിരന്നത്.

Leave a Reply

Your email address will not be published. Required fields are marked *