കൊയിലാണ്ടി: വീരമൃത്യു വരിച്ച ധീര ജവാൻ സുബിനേഷിന്റെ കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. സുബിനേഷിന്റെ മാതാപിതാക്കളിൽ നിന്നും കെ.ദാസൻ എം.എൽ.എ പതിനായിരം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. വാർഡ് കൗൺസിലർ ബാലകൃഷ്ണൻ, ജോഷി എന്നിവർ സന്നിഹിതരായിരുന്നു.