KOYILANDY DIARY

The Perfect News Portal

അബുദാബിയില്‍ കോവിഡ് ബാധിച്ച്‌ പറവൂര്‍ സ്വദേശി മരിച്ചു

പറവൂര്‍: അബുദാബിയില്‍ കോവിഡ് ബാധിച്ച്‌ ചിറ്റാറ്റുകര ആളംതുരുത്ത് പറമ്പന്‍ സൈമണ്‍ (48) മരിച്ചു. പനി ബാധിച്ച ഇദ്ദേഹം തുടക്കത്തില്‍ മരുന്നുകള്‍ കഴിച്ച്‌ മുറിയില്‍ തന്നെ താമസിക്കുകയായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്​ച വൈകീട്ടാണ് മരിച്ചത്. മൃതദേഹം അബുദാബിയില്‍ സംസ്കരിച്ചു. കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഫോര്‍മാന്‍ ആയിരുന്നു. ഭാര്യ: സോണി. മക്കള്‍: അനേന (ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി), ആന്‍ലിയ (അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി).

Leave a Reply

Your email address will not be published. Required fields are marked *