KOYILANDY DIARY

The Perfect News Portal

MRR ഹോട്ടലുടമകൾ റെസിഡൻസ് അസോസിയേഷൻ ഭാരവാഹിയെ മർദ്ദിച്ചു

കൊയിലാണ്ടി: ഹോട്ടലുടമകൾ റെസിഡൻസ് അസോസിയേഷൻ ഭാരവാഹിയെ മർദിച്ചു. തിരുവങ്ങൂരിലെ എം.ആർ.ആർ. ഹോട്ടലുടമകളുടെ സംഘമാണ് സാരഥി റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി ബിനീഷ് ബിജലിയെ (40) മർദ്ദിച്ചത്. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. ഇയാളെ താലൂക്ക്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം മലിനജലം ഒഴുകിയതിനെ തുടർന്ന് പഞ്ചായത്ത് അധികൃതരും നാട്ടുകാരും, ചേർന്ന് ഹോട്ടൽ അടപ്പിച്ചിരുന്നു. എന്നാൽ രേഖാമൂലം അടയ്ക്കാൻ നോട്ടീസ് ലഭിച്ചില്ലെന്ന് പറഞ്ഞ് ഹോട്ടൽ തുറന്നു പ്രവർത്തിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ഹോട്ടലുടമകളുടെ സംഘം മർദിച്ചതെന്നാണ് പരാതി. സംഭവത്തെ തുടർന്ന് പോലീസെത്തി ഹോട്ടലിലെ കാവും വട്ടം സാദിഖ്, ഹർഷിദ് സിറാജ്  കാവുംവട്ടം, അജ്മൽ നടേരി, സമീർ കാവുംവട്ടം തുടങ്ങിയവരെ പേരെ കസ്റ്റഡിയിലെടുത്ത് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *