പത്തനംതിട്ട നഗരത്തില്‍ തെരുവ് നായ ആക്രമണത്തിൽ 20 പേര്‍ക്ക് കടിയേറ്റു
പത്തനംതിട്ട: പത്തനംതിട്ട നഗരത്തില്‍ തെരുവ് നായ ആക്രമണം. 20 പേര്‍ക്കാണ് തെരുവു നായയുടെ കടിയേറ്റത്. പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങളായി നഗരത്തില്‍ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് ജനങ്ങള്‍ പരാതിപ്പെട്ടിരുന്നു.
വിദ്യാര്‍ഥികളും വൃദ്ധരും ഉള്‍പ്പടെയുള്ളവര്‍ക്ക് കടിയേറ്റു. നഗരത്തിന്റെ പല പ്രദേശങ്ങളിലൂടെ ഓടി നടന്നാണ് തെരുവ് നായ ആക്രമണം നടത്തിയത്. എല്ലാവരെയും കടിച്ചത് ഒരു നായ തന്നെയാണെന്ന് ആക്രമണത്തിനിരയായവര്‍ പറഞ്ഞു. നായയെ പിന്നീട് നാട്ടുകാര്‍ അടിച്ചുകൊന്നു.