KOYILANDY DIARY

The Perfect News Portal

ബോളിവുഡ് താരം സല്‍മാനെതിരായ കേസില്‍ വിധി ഇന്ന്

ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരായ വാഹനാപകട കേസില്‍ ബോംബെ ഹൈക്കോടതി വിധി ഇന്ന്. അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചുകൊണ്ടുള്ള സെഷന്‍സ് കോടതി വിധിക്കെതിരെ സല്‍മാന്‍ ഖാന്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി പ്രസ്താവിക്കുക.2006-ല്‍ മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതാണ് കേസിനാസ്പദമായ സംഭവം. അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.സംഭവസമയത്ത് സല്‍മാനോടൊപ്പം വാഹനത്തിലുണ്ടായിരുന്ന സല്‍മാന്റെ അംഗരക്ഷകനും പൊലീസ് കോണ്‍സ്റ്റബിളുമായ രവീന്ദ്ര പാട്ടീല്‍ അടക്കം നിരവധി പേര്‍ സല്‍മാനെതിരായി കോടതിയില്‍ മൊഴി നല്‍കിയിരുന്നു.