KOYILANDY DIARY

The Perfect News Portal

ദുരിതത്തിനൊടുവില്‍ നടി കാതൽ സന്ധ്യ വിവാഹിതയായി

ഗുരുവായൂര്‍: സൈക്കിള്‍, ട്രാഫിക് എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ  നടി കാതല്‍ സന്ധ്യ ഗുരുവായൂരില്‍ വിവാഹിതയായി. ചെന്നൈയില്‍ ഐടി ബിസിനസ് സ്ഥാപന ഉടമയായ വെങ്കട്ട് ചന്ദ്രശേഖരനാണ് വരന്‍.  ചെന്നൈയില്‍ വെച്ച് ആഘോഷപൂര്‍വം വിവാഹം നടത്താനായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാല്‍ നിര്‍ത്താതെ പെയ്ത മഴ പ്രളയത്തിന് വഴിയൊരുക്കിയപ്പോള്‍ കല്യാണവും വെള്ളത്തിലായി.

വടപളനിയിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന സന്ധ്യയുടെ കുടുംബവും അശോക് നഗറില്‍ താമസിക്കുന്ന ചന്ദ്രശേഖരന്റെ കുടുംബവും വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു. തുടര്‍ന്നാണ് കല്യാണം ഗുരുവായൂരില്‍ വെച്ച് നടത്താമെന്ന് ഇരുകുടുംബങ്ങളും തീരുമാനിച്ചത്. ശനിയാഴ്ച രാത്രിയോടെ ഗുരുവായൂരിലെത്തി കല്ല്യാണത്തിനു വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്തു. ഒടുവില്‍ കാതല്‍ സന്ധ്യയുടെ മിന്നുകെട്ട് കണ്ണനു മുമ്പില്‍ നടന്നു.