KOYILANDY DIARY

The Perfect News Portal

സംസ്​ഥാനത്ത് പനിയും പകർച്ചവ്യാധികളും വ്യാപകം

തിരുവനന്തപുരം: സംസ്​ഥാനത്ത് പനിയും പകർച്ചവ്യാധികളും പെരുകി. ഇടവിട്ട മഴയാണ്  പനി വ്യാപകമാകാൻ കാരണം. പനിബാധിതരുടെ എണ്ണം വർധിച്ചതോടെ ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ സർക്കാർ ആശുപത്രികളിൽ പനി ക്ലിനിക്കുകൾ  ആരംഭിച്ചിട്ടുണ്ട്. മെഡിക്കൽകോളജ് ആശുപത്രികൾ ഉൾപ്പെടെ വിവിധ സർക്കാർ ആശുപത്രികളിലായി ദിവസവും പതിനായിരത്തിലധികം പേരാണ് പനിബാധിച്ച് എത്തുന്നത്. ഡെങ്കിപ്പനിയാണ് പ്രധാനമായും വ്യാപിക്കുന്നത്.

എലിപ്പനി വർധിക്കാനും മഴ കാരണമാണെന്നാണ് ആരോഗ്യവകുപ്പ് വിശദീകരണം. ശനിയാഴ്ച തിരുവനന്തപുരത്ത് ചികിത്സതേടിയ 1456 പേരിൽ 13 പേർക്ക് ഡെങ്കിയും ഒമ്പതുപേർക്ക് എലിപ്പനിയും സ്​ഥിരീകരിച്ചു. കൊല്ലത്ത് 761 പേർ എത്തിയതിൽ ഒരാൾക്ക് വീതം ഡെങ്കിയും എലിപ്പനിയും കണ്ടെത്തി. ആലപ്പുഴയിൽ 425 പേർ ചികിത്സതേടിയതിൽ ഒരാൾക്ക് ഡെങ്കിയും മറ്റൊരാൾക്ക് എലിപ്പനിയും സ്​ഥിരീകരിച്ചു.

അതേസമയം, സംസ്​ഥാനത്ത് ഈവർഷം ഇതുവരെ കാൽകോടിയോളം പേർക്ക് പകർച്ചപ്പനി ബാധിച്ചു. 22 മരണവും റിപ്പോർട്ട് ചെയ്തു.

Advertisements