KOYILANDY DIARY.COM

The Perfect News Portal

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 30 വര്‍ഷം തടവ്

ന്യൂയോര്‍ക്ക്: നഗ്ന ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജന് യുഎസില്‍ തടവിശിക്ഷ. കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ദീപക് ദേശ്പാണ്ഡെ(41)യെയാണ് 30 വര്‍ഷം കഠിന തടവിന് യുഎസ് ജില്ല കോടതി ജഡ്ജി കാര്‍ലോസ് മെന്‍ഡോസ ശിക്ഷിച്ചത്. 2017ലാണ് കേസിനാസ്പദമായ സംഭവം.

ഓണ്‍ലൈന്‍ വഴി പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ച ദേശ്പാണ്ഡെ നഗ്ന ചിത്രങ്ങള്‍ അയച്ചു തരാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയായിരുന്നു. പിന്നീട് താന്‍ നിര്‍മിക്കുന്ന അശ്ലീല ചിത്രത്തില്‍ അഭിനയിച്ചില്ലെങ്കില്‍ നഗ്ന ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി സ്വകാര്യ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പലതവണ ലൈംഗികമായി പീഡിപ്പിച്ചു.

സംഭവത്തില്‍ 2018ലാണ് ഇയാള്‍ പിടിയിലാകുന്നത്. അറസ്റ്റിനെ തുടര്‍ന്ന് സുഹൃത്തിന്‍റെ സഹായത്തോടെ ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താനും ആസൂത്രണം ചെയ്തെങ്കിലും പൊലീസ് സമര്‍ഥമായി പദ്ധതി പൊളിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!