KOYILANDY DIARY.COM

The Perfect News Portal

അസുഖത്തെ തുടര്‍ന്ന് മലയാളി യുവാവ് ബഹ്‌റൈനില്‍ മരിച്ചു

മനാമ: അസുഖത്തെ തുടര്‍ന്ന് മലയാളി യുവാവ് ബഹ്‌റൈനില്‍ മരിച്ചു. കൊല്ലം ചാത്തന്നൂര്‍ സ്വദേശി ഉദിക്കവിളയില്‍ പുത്തന്‍ വീട്ടില്‍ സന്തോഷ് ശിവാനന്ദന്‍(41) ആണ് മരിച്ചത്. ബഹ്‌റൈനിലെ കിംഗ് ഹമദ് ആശുപത്രിയില്‍ അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.

ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയും സ്റ്റേജ് ഷോകളിലെ അവതാരകയുമായ മനീഷയാണ് ഭാര്യ. മകന്‍ ശിവദത്ത് സന്തോഷ് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.

ആശുപത്രി മോര്‍ച്വറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സന്തോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!