KOYILANDY DIARY

The Perfect News Portal

ബാബറി മസ്ജിദ് വാര്‍ഷികത്തോടനുബന്ധിച്ച്‌ ശബരിമലയില്‍ കനത്ത സുരക്ഷ

പമ്പ: ബാബറി മസ്ജിദ് വാര്‍ഷികത്തോടനുബന്ധിച്ച്‌ ശബരിമലയില്‍ കനത്ത സുരക്ഷ. കര്‍ശന ദേഹ പരിശോധനയ്ക്കു ശേഷമെ  വരുന്ന മൂന്നു ദിവസങ്ങളില്‍ തീര്‍ഥാടകരെ സന്നിധാനത്തേക്കു കയറ്റിവിടൂ. മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പടെയുള്ള  ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം സോപാനത്തും പരിസരത്തും നിരോധിച്ചു.