KOYILANDY DIARY.COM

The Perfect News Portal

‘മന്ത്രി ബാബുവിന് ഒരു കോടി നല്‍കി; പണം സെക്രട്ടറിയേറ്റില്‍ കൊണ്ടുപോയി കൊടുത്തു: ബിജു രമേശ്.

തിരുവനന്തപുരം: എക്സൈസ് മന്ത്രി കെ.ബാബുവിന് 50 ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്ന് ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ്. സെക്രട്ടറിയേറ്റില്‍‌ കൊണ്ടുപോയി നേരിട്ടാണ് പണം നല്‍കിയത്. രണ്ടുഘട്ടമായി ഒരു കോടി രൂപനല്‍കി. രണ്ടുവര്‍ഷങ്ങളിലായി നല്‍കിയത് 50 ലക്ഷം രൂപവീതം നല്‍കി. രണ്ടുവട്ടവും സെക്രട്ടറിയേറ്റില്‍ നേരിട്ടു കൊണ്ടുപോയി പണം നല്‍കുകയായിരുന്നു. പത്തു കോടി രൂപയാണ് ബാബു ആവശ്യപ്പെട്ടത്. ബാറുടമകള്‍ 23.5 കോടി രൂപ പിരിച്ചു. ബാബുവിനെതിരായ തന്റെ മൊഴി വിജിലന്‍സ് എഴുതിയെടുത്തില്ല. കൂടുതല്‍ തെളിവെടുക്കാതിരിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം.പോള്‍ നിര്‍ദേശം നല്‍കിയെന്നും ബിജു ആരോപിക്കുന്നു.

Share news
error: Content is protected !!