KOYILANDY DIARY.COM

The Perfect News Portal

എസ്.എന്‍.ഡി.പി യോഗം ദ്വിദിന നേതൃത്വ ക്യാമ്പ്‌

അമ്പലവയല്‍: എസ്.എന്‍.ഡി.പി യോഗം കോഴിക്കോട് യൂണിയന്റെ ദ്വിദിന നേതൃത്വ ക്യാമ്പ്‌ വയനാട്ടിലെ അമ്പലവയലില്‍ ആരംഭിച്ചു.എസ് എന്‍ ഡി പി യോഗം കണ്‍സിലര്‍ അഡ്വ. രാജന്‍ മഞ്ചേരി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ടി.ഷനൂബ് അദ്ധ്യക്ഷത വഹിച്ചു. കെ.ആര്‍.ബാലന്‍ മുഖ്യാതിഥിയായിരുന്നു.

കോഴിക്കോട് യൂണിയന്റെ ദശാബ്ദി ആഘോഷവും ശ്രീനാരായണ ഗുരുവരാശ്രമത്തിന്റെ ശതാബ്ദി ആഘോഷവും സംബന്ധിച്ച പരിപാടികളെക്കുറിച്ചും സംഘടനാ പ്രവര്‍ത്തനം ശക്തമാക്കുന്നതിനെ സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു.വിവിധ സെഷനുകളിലായി രാജേന്ദ്രപ്രസാദ് കോട്ടയം, ബാബു പൂതമ്പാറ, എ.പി.മുരളീധരന്‍ മാസ്റ്റര്‍, ബാബുരാജ് ശര്‍മ്മ എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

എസ്.എന്‍.ഡി.പി. ബത്തേരി യൂണിയന്‍ സെക്രട്ടറി എന്‍.കെ.ഷാജി , യൂണിയന്‍ ഭാരവാഹികളായ എം.മുരളീധരന്‍, പി.കെ.ഭരതന്‍ , സി.സുധീഷ് എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം എസ് എന്‍ ഡി പി യോഗം ദേവസ്വം സെക്രട്ടറിഅരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!