KOYILANDY DIARY

The Perfect News Portal

കനത്ത മഴ: കായണ്ണയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി

പേരാമ്പ്ര: കനത്ത മഴയ്ക്കൊപ്പം മലവെള്ളപ്പാച്ചിലും ഉണ്ടായതിനെത്തുടര്‍ന്ന് കായണ്ണയിലെ താഴ്ന്ന പ്രദേശങ്ങള്‍ ഞായറാഴ്ച വൈകീട്ട് മണിക്കൂറുകളോളം വെള്ളത്തില്‍ മുങ്ങി. തോടുകളും വയലുകളും നിറഞ്ഞൊഴുകി. പാടികുന്നു, ചെറുക്കാട്, പാത്തിപാറ ഭാഗങ്ങളിലെ പതിനഞ്ചോളം വീടുകളില്‍ വെള്ളം കയറി.

കായണ്ണ ഏരാമ്പൊയില്‍ ഭാഗത്ത് റോഡ് ഓരത്തെ കലുങ്കിനുചേര്‍ന്നുള്ള കരിങ്കല്‍ഭിത്തി ഇടിഞ്ഞുതകര്‍ന്നു. വയലുകളിലെ കപ്പ, വാഴ കൃഷികള്‍ക്ക് നാശനഷ്ടങ്ങളുണ്ടായി. ഉച്ചയ്ക്ക് ഒന്നരയോടെ പെയ്ത കനത്ത മഴയ്ക്കൊപ്പമാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വളരെ പെട്ടെന്നാണ് കുത്തൊഴുക്കില്‍ തോടുകളും പാടങ്ങളും നിറഞ്ഞൊഴുകിയത്.

കോട്ടൂര്‍ പഞ്ചായത്തിലെ പാത്തിപാറ തുരുത്തമലയില്‍നിന്നാണ് മലവെള്ളപ്പാച്ചിലിന്റെ തുടക്കമെന്നാണ് കരുതുന്നത്. പാത്തിപാറ, കോളികടവ്, ചെറുക്കാട്, ഏരാമ്ബോക്കില്‍ വയല്‍, കുറ്റിവയല്‍ ഭാഗങ്ങളിലെല്ലാം ഞൊടിയിടയില്‍ വെള്ളം പൊങ്ങി. പാടിക്കുന്നുഭാഗത്തെ കറുത്തമ്ബത്ത് ജയന്‍, കല്ലാനിക്കല്‍ രാജു, കറുത്തമ്ബത്ത് രാജന്‍, ചെട്യാങ്കണ്ടി രാഘവന്‍, കറുത്തമ്ബത്ത് വിനോദന്‍, പാടികുന്നുമ്മല്‍ ബാലന്‍, പാടികുന്നുമ്മല്‍ സുഗതന്‍, ചെറുക്കാട്ടെ കാപ്പുമ്മല്‍ ബാബു, പി.കെ. ബാലന്‍, ചേണികണ്ടി കുന്നുമ്മല്‍ ചന്ദ്രന്‍, ചേണികണ്ടി കുഞ്ഞിചെക്കിണി, പാത്തിപാറ വടക്കേടത്ത് ഷിജിന്‍, കാരോത്ത് ചാലില്‍ സുര, കൊച്ചുമാരി അസീസ് എന്നിവരുടെ വീടുകളിലാണ് വെള്ളംകയറിയത്.

Advertisements

വീട്ടുപകരണങ്ങളും കേടുവന്നു. ചിലരുടെ വീട്ടുമുറ്റത്ത് സൂക്ഷിച്ച അടയ്ക്ക, തേങ്ങ, മരഉരുപ്പടികള്‍ എന്നിവ ഒഴുകിപ്പോയി. കറുത്തമ്ബത്ത് ഭാഗത്ത് മരോട്ടിക്കല്‍ മോഹന്‍ദാസിന്റെ കാര്‍ഷിക നഴ്സറിയില്‍ വെള്ളം കയറി. വില്‍പ്പനയ്ക്ക് തയ്യാറാക്കിവെച്ച ഫലവൃക്ഷത്തൈകളും അലങ്കാര ചെടികളുമൊക്കെ ഒലിച്ചുപോയി. നഴ്സറിയുടെ മതിലും ഇടിഞ്ഞുതകര്‍ന്നു. സി.കെ. ഷിജു, ചെറിയ പുത്തലത്ത് ജയരാജ് എന്നിവരുടെ കാര്‍ഷികവിളകള്‍ക്കും നാശനഷ്ടമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *