KOYILANDY DIARY.COM

The Perfect News Portal

കോളേജ് പഠനക്കാലത്ത് താന്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് ബിജെപി എം.പി

മുംബൈ: കോളേജ് പഠനക്കാലത്ത് താന്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് ബിജെപി എം.പി പൂനം മഹാജന്‍. മുംബൈ ഐഐഎംഎയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് പൂനം ഇക്കാര്യം വെളിപ്പെടുത്തുന്നത്.

‘വെര്‍സോവയില്‍ നിന്ന് വെര്‍ളിയിലെ കോളേജിലേക്ക് പോകാന്‍ മെട്രോ റെയിലിനെയാണ് ആശ്രയിച്ചിരുന്നത്. യാത്രയ്ക്കിടെ തുറിച്ചു നോട്ടവും അസുഖകരമായ തോണ്ടലും തൊടലും നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ മാനസികമായി തളര്‍ന്നു പോകാതിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.’-പൂനം പറയുന്നു.

ഇന്ത്യയിലെ ഒരു സ്ത്രീ പോലും തുറിച്ചുനോട്ടം കൊണ്ടുള്ള ലൈംഗിക ചൂഷണം നേരിടാതെ കടന്നു പോയിട്ടില്ലെന്നും പൂനം സദസിനോട് പറഞ്ഞു. അതിക്രമങ്ങളില്‍ സ്വയം ഉള്‍വലിയാതെ സ്ത്രീകള്‍ പ്രതികരിക്കണമെന്നും പൂനം പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!