KOYILANDY DIARY.COM

The Perfect News Portal

ചുങ്കം ചെക്ക് പോസ്റ്റിന് സമീപം ഓടിക്കൊണ്ടിരുന്ന ഇന്നോവ കാര്‍ കത്തി നശിച്ചു

കോഴിക്കോട്: താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റിന് സമീപത്ത് വെച്ച്‌ ഓടിക്കൊണ്ടിരിക്കുന്ന ഇന്നോവ കാറിന് തീപിടിച്ച്‌ പൂര്‍ണമായും കത്തി. മുക്കം സ്വദേശികളായ 8 പേരാണ് കാറില്‍ ഉണ്ടായിരുന്നത്, യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു, മുക്കത്ത് നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോയിസ് എത്തിയാണ് തീ അണച്ചത് ഇന്ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്.

സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ഭാഗവും കത്തിനശിച്ചു. മുക്കം ചെറുവാടി സ്വദേശികളായ റിജിനാസ്, ഷാഫി, നജാസ്, ദിഷാഫ് ‘നാസിഫ്, സല്‍മാന്‍, റാഷിദ്, അമീന്‍ എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്.

കോരങ്ങാട് പള്ളിയില്‍ പ്രാര്‍ത്ഥനാ ചടങ്ങ് കഴിഞ്ഞ് തിരിച്ച്‌ പോകുമ്പോള്‍ ചുങ്കം ജംഗ്ഷനില്‍ നിന്നും വഴിതെറ്റി വയനാട് ഭാഗത്തേക്ക് പോകുകയും പിന്നീട് വണ്ടി തിരിക്കാന്‍ നോക്കുമ്പോള്‍ ബോണറ്റിന് ഉള്ളില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട് ഇറങ്ങി ഓടുകയുമായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!