KOYILANDY DIARY.COM

The Perfect News Portal

ദിലീപിന് ജയിലില്‍ പ്രത്യേക പരിഗണനയില്ലെന്ന് ജയില്‍ എഡിജിപി ശ്രീലേഖ

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡിലുള്ള നടന്‍ ദിലീപിന് ജയിലില്‍ പ്രത്യേക പരിഗണനയില്ലെന്ന് ജയില്‍ എഡിജിപി ശ്രീലേഖ പറഞ്ഞു. ദിലീപിന് എല്ലാവിധ സഹായവും കിട്ടുന്നു എന്നത് പത്രങ്ങളില്‍ വന്ന വാര്‍ത്ത മാത്രമാണ്. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ പരിശോധിക്കാന്‍ തയ്യാറാനെന്നും എഡിജിപി പറഞ്ഞു.

അതേസമയം ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിന് പ്രത്യേക ഭക്ഷണവും വി ഐ പി പരിഗണനയും നല്‍കുന്നുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മോഷണ കേസ് പ്രതിയായ സഹതടവുകാരനെ സഹായിയായി നല്‍കിയെന്നും ജയില്‍ ജീവനക്കാര്‍ക്കായി പ്രത്യേകം തയാറാക്കുന്ന ഭക്ഷണമാണ് താരത്തിന് നല്‍കുന്നതെന്നുമാണ് പുറത്തുവന്ന വാര്‍ത്തകള്‍. ദിലീപിന്റെ പാത്രങ്ങള്‍ കഴുകുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനുമാണ് സഹതടവുകാരനെ നിയോഗിച്ചതെന്നും പറയുന്നു. ശാരീരിക പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമാണ് ജയിലില്‍ സഹായികളെ നല്‍കാറുള്ളത്.

ദിലിപിന് വി ഐ പി സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടോയെന്ന് വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ട്. സുരക്ഷാ ഭീഷണി ഉള്ളതിനാലാണ് മറ്റ് തടവുകാര്‍ക്കൊപ്പം കുളിക്കാനോ ഭക്ഷണം കഴിക്കാനോ അനുവദിക്കാത്തത്. സെല്ലുകളില്‍ ഒരുമിച്ച് കഴിയുന്നവര്‍ സഹായിക്കുന്നത് പതിവാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!