KOYILANDY DIARY.COM

The Perfect News Portal

പതഞ്ജലി ആ​ട്ട​യി​ല്‍ എ​ലിക്കാ​ഷ്ഠം

ക​ടു​ത്തു​രു​ത്തി: പതഞ്ജലി ആ​ട്ട​യി​ല്‍ എ​ലിക്കാ​ഷ്ഠം. ക​ട​യി​ല്‍ നി​ന്നു വാ​ങ്ങി​യ സ്വകാര്യ കമ്ബനിയുടെ ആ​ട്ട​യി​ല്‍ നി​ന്നും എ​ലി കാ​ഷ്ഠം ല​ഭി​ച്ച​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം പെ​രു​വ​യി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ വ​ടു​കു​ന്ന​പ്പു​ഴ പു​ത്ത​ന്‍​വീ​ട്ടു​മാ​രി​യി​ല്‍ ക​മ​ല​ന്‍ വാ​ങ്ങി​യ ര​ണ്ട് കി​ലോ ആ​ട്ട​യി​ലാ​ണ് എ​ലി​ക്കാ​ഷ്ടം ക​ണ്ട​ത്.

പെ​രു​വ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രു കമ്ബനി​യു​ടെ അം​ഗീ​കൃ​ത സ്റ്റോ​റി​ല്‍ നി​ന്നു വാ​ങ്ങി​യ ആ​ട്ട​യി​ലാ​ണ് എ​ലി​ക്കാ​ഷ്ടം ക​ണ്ട​തെ​ന്ന് ക​മ​ല​ന്‍ പ​റ​ഞ്ഞു. ച​പ്പാ​ത്തി​യു​ണ്ടാ​ക്കാ​ന്‍ പാ​ക്ക​റ്റ് പൊ​ട്ടി​ച്ച്‌ പാ​ത്ര​ത്തി​ലി​ട്ട​പ്പോ​ള്‍ ക​മ​ല​ന്‍റെ ഭാ​ര്യ​യാ​ണ് എ​ലി​ക്കാ​ഷ്ഠം ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ക​ട​യു​ട​മ​യെ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും അ​വ​ര്‍ കൈ ​മ​ല​ര്‍​ത്തു​ക​യാ​യി​രു​ന്നു.

മൂ​വാ​റ്റു​പു​ഴ​യി​ലെ ഏ​ജ​ന്‍​സി​യി​ല്‍ നി​ന്നു​മാ​ണ് പെ​രു​വ​യി​ലെ സ്റ്റോ​റി​ല്‍ ഉ​ല്‍​പന്ന​ങ്ങ​ള്‍ എ​ത്തു​ന്ന​ത്. ആ​ട്ട​യി​ല്‍ എ​ലി​ക്കാ​ഷ്ഠം ക​ണ്ടെ​ത്തി​യ വി​വ​രം പെ​രു​വ​യി ലെ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക​ട​റെ അ​റി​യി​ച്ച​പ്പോ​ള്‍ ത​ങ്ങ​ള​ല്ല ന​ട​പ​ടി​യെ​ടു​ക്കേണ്ട​തെ​ന്നു പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. എ​ലി പ​പ്പ​നി​പോ​ലു​ള്ള മാ​ര​ക​മാ​യ രോ​ഗ​ങ്ങ​ള്‍ പ​ട​ര്‍​ന്നു പി​ടി​ക്കു​ന്പോ​ള്‍ ആ​രോഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.

Advertisements

തു​ട​ര്‍​ന്ന് കോ​ട്ട​യം ജി​ല്ലാ ഫു​ഡ് സേ​ഫ്റ്റി വി​ഭാ​ഗ​ത്തി​ല്‍ വി​വ​ര​മ​റി​യി​ച്ച​പ്പോ​ള്‍ അ​വ​ര്‍ ആ​ട്ട​യു​മാ​യി കോ​ട്ട​യ​ത്തോ, പാ​ല​ായി​ലെ​യോ ഓ​ഫീ​സി​ല്‍ നേ​രി ​ട്ടെ​ത്തി പ​രാ​തി ന​ല്‍​കാ​ന്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ക​മ​ല​ന്‍ പ​റ​ഞ്ഞു.

കാ​ശ് മു​ട​ക്കി ആ​ട്ട വാ​ങ്ങി​യ ത​നി​ക്ക് കോ​ട്ട​യ​ത്തോ, പാ​ലാ​യി​ലോ നേ​രി​ട്ടെത്തി പ​രാ​തി ന​ല്‍​കു​ക​യെ​ന്ന​ത് ഏ​റേ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് ഇ​ദ്ദേഹം പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​കു​പ്പ് മ​ന്ത്രി​ക്കും ഫു​ഡ് സേ​ഫ്റ്റി ക​മ്മീ​ഷ​ണ​ര്‍​ക്കും പ​രാ​തി ന​ല്‍​കു​മെ​ന്നും ക​മ​ല​ന്‍ പ​റ​ഞ്ഞു. ന​ട​പ​ടി​യെ​ടു​ക്കേ​ണ്ടേ അ​ധി​കൃ​ത​ര്‍ വ​ന്‍​കി​ട കമ്ബനിക​ളു​ടെ നേ​രെ ക​ണ്ണ​ട​യ്ക്കു​ന്ന​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *