KOYILANDY DIARY

The Perfect News Portal

ചാംപ്യന്‍സ് ട്രോഫിക്ക് ഇന്ന്‌ തുടക്കം

ലണ്ടന്‍: ഇംഗ്ലണ്ടും ബംഗ്ലദേശും തമ്മിലുള്ള പോരാട്ടത്തോടെ ചാംപ്യന്‍സ് ട്രോഫിക്ക് ഇന്നു തുടക്കം കുറിക്കും. ഉച്ചക്ക് 3 മണിക്ക് ഓവല്‍ സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ നേരിടും.

11 വര്‍ഷങ്ങള്‍ക്ക് ശേഷം ചാമ്പ്യന്‍സ് ട്രോഫിയില്‍ യോഗ്യത നേടിയ ബംഗ്ലാദേശ്, സന്നാഹമത്സരത്തില്‍ ന്യൂസിലാന്‍ഡിനെ അട്ടിമറിച്ച ആത്മവിശ്വാസത്തിലാണ്. മികച്ച ഓള്‍ റൗണ്ടര്‍മാര്‍ അണിനിരക്കുന്ന ഇംഗ്ലണ്ട് ആദ്യ കിരീടമെന്ന മോഹവുമായാണിറങ്ങുന്നത്.

ഓയിന്‍ മോര്‍ഗന്റെ കീഴില്‍ അവര്‍ ഏകദിനത്തില്‍ വന്‍കുതിപ്പാണു നടത്തുന്നത്. ജോസ് ബട്ലര്‍, ജാസണ്‍ റോയ് എന്നിവരടങ്ങിയ ഓപ്പണിങ് നിരയും മോര്‍ഗന്റെ നേതൃത്വത്തിലുള്ള മധ്യനിരയും അതിശക്തമാണ് ബാറ്റിംഗനെ അനുകൂലിക്കുന്ന പിച്ചില്‍ വിജയം മാത്രമാണ് ഇരുടീമുകളുടെയും ലക്ഷ്യം.

Advertisements

Leave a Reply

Your email address will not be published. Required fields are marked *