KOYILANDY DIARY.COM

The Perfect News Portal

ജലനിധിയുടെ പ്രവര്‍ത്തനം വിലയിരുത്താൻ പഞ്ചാബിലെ വിദഗ്ദസംഘം നടുവണ്ണൂരിൽ

നടുവണ്ണൂര്‍: ജലനിധിയുടെ പ്രവര്‍ത്തനം പഠിക്കാന്‍ പഞ്ചാബില്‍ നിന്നുള്ള വിദഗ്ധസംഘം നടുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്തിലെത്തി. പഞ്ചാബിലെ ഗ്രാമീണ ജല-ശുചിത്വ പദ്ധതി ടീമംഗങ്ങളാണ് തിങ്കളാഴ്ച രണ്ടു മണിയോടെ ഗ്രാമപ്പഞ്ചായത്ത് ഓഫീസ് സന്ദര്‍ശിച്ചത്.

പദ്ധതി ആസൂത്രണം, സര്‍വേ, നിര്‍മിതി, ഉപഭോഗം, മേല്‍നോട്ടം എന്നിവ സംഘം പരിശോധിച്ചു. വിശദീകരണ യോഗത്തില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യശോദ തെങ്ങിട അധ്യക്ഷയായി. ടീം ലീഡര്‍ റോബിന്‍ മാത്യു, ടി.പി. ദാമോദരന്‍, ഒ.പി. രവീന്ദ്രന്‍ നായര്‍, ശ്രീജ പുല്ലിരിക്കല്‍, കെ.കെ. സജിത തുടങ്ങിയവര്‍ സംസാരിച്ചു.

ലോകബാങ്ക് സീനിയര്‍ കണ്‍സള്‍ട്ടന്റ് ആര്‍.ആര്‍. മോഹന്‍, പഞ്ചാബ് ശുചിത്വ-ജലവിതരണവിഭാഗം മാനേജര്‍ പ്രദീപ് ഗാന്ധി, ഹര്‍പാല്‍ സിങ് ബ്രാര്‍, ഹര്‍ഷ ഗോയല്‍, അര്‍പ്പിന്ദര്‍, ജലനിധി തിരുവനന്തപുരം മാനേജ്മെന്റ് യൂണിറ്റിലെ എം. സുഭാഷ്, മലപ്പുറം മേഖലാ ഓഫീസിലെ എം.പി. സഹീര്‍, ഒ.പി. അബ്രഹാം തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. ജലനിധിയുടെ മൂന്നാം ബാച്ചില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് എന്ന നിലയിലാണ് പഠനത്തിന് നടുവണ്ണൂരിനെ തിരഞ്ഞെടുത്തത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!