KOYILANDY DIARY.COM

The Perfect News Portal

ജൂലൈ ഒന്നു മുതല്‍ മൊബൈല്‍ ഫോണ്‍ വില കൂടും

കൊച്ചി:  ലാപ് ടോപ്, ഡിജിറ്റല്‍ ക്യാമറ തുടങ്ങിയവയുടെ വിലയും മൊബൈല്‍ ബില്‍ തുകയും വര്‍ധിക്കും. ജിഎസ് ടി നടപ്പാക്കുന്നതോടെ ജൂലൈ ഒന്നു മുതല്‍ മൊബൈല്‍ ഫോണുകളും ലാപ് ടോപ്പുകളും ഉള്‍പ്പെടെയുള്ള ഗാഡ് ജറ്റുകള്‍ക്ക് വിലകൂടും. നികുതി വര്‍ധിച്ചതിനാല്‍ അടുത്ത മാസം മുതല്‍ ഫോണ്‍ ബില്‍ തുകയും ഉയരും. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഫോണുകള്‍ക്ക് 45 ശതമാനം വരെ വില വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

12 ശതമാനമാണ് മൊബൈല്‍ ഫോണുകളുടെ ജിഎസ് ടി. അതേസമയം ഇറക്കുമതി ചെയ്യുന്ന ഫോണുകളുടെ വില കുറയും. എന്നാല്‍, ഈ വര്‍ഷം ആദ്യപാദത്തിലെ കണക്കനുസരിച്ച് രാജ്യത്ത് വിറ്റ 80% ഫോണുകളും തദ്ദേശീയമായി നിര്‍മിച്ചവയാണ്. ഫോണുകള്‍ക്കൊപ്പം ലാപ്‌ടോപ്പുകള്‍ക്കും ഡെസ് ക് ടോപ്പുകള്‍ക്കും വില വര്‍ധിക്കും. 1415 ശതമാനം ലെവി ഉണ്ടായിരുന്ന ഇവയ്ക്ക് 18 ശതമാനം ജിഎസ് ടിയാണ് ചുമത്തിയിരിക്കുന്നത്.

28 ശതമാനം ജിഎസ് ടി വിഭാഗത്തില്‍ വരുന്ന കംപ്യൂട്ടര്‍ മോണിറ്ററുകളുടെയും പ്രിന്ററുകളുടെയും വില മേലോട്ട് തന്നെയാകും. ഡിജിറ്റല്‍ ക്യാമറയും ക്യാംകോഡറുകളും ഉള്‍പ്പെടെയുള്ളവയും 28 ശതമാനം കാറ്റഗറിയിലാണ്. ഇവയ് ക്കും 45 ശതമാനം വിലവര്‍ധന പ്രതീക്ഷിക്കാം. ജിഎസ് ടി മൊബൈല്‍ ചാര്‍ജുകളെയും ബാധിക്കും. രൂപ ടോക്ക് ടൈം ആയി കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!