KOYILANDY DIARY.COM

The Perfect News Portal

ട്രോളർ ബോട്ടുകളിൽ ടെഡ് ഘടിപ്പിക്കണം

.
കോഴിക്കോട് ജില്ലയിലെ എല്ലാ ട്രോളർ ബോട്ട് ഉടമകളും മത്സ്യബന്ധന യാനങ്ങളിൽ ടർട്ടിൽ എക്സ്ക്ലൂഡർ ഡിവൈസ് (TED) നിർബന്ധമായും ഘടിപ്പിക്കണമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. ടെഡ് (TED) ലഭിക്കാത്ത യാന ഉടമകൾ, ഫിഷറീസ് വകുപ്പിന്റെ മത്സ്യഭവനുകൾ വഴി ഉപകരണം കൈപ്പറ്റി അടിയന്തരമായി ഘടിപ്പിക്കണം. പരിശോധനയിൽ ടെഡ് ഘടിപ്പിക്കാത്ത ബോട്ടുകൾ കണ്ടെത്തിയാൽ കെ.എം.എഫ്.ആർ. ആക്ട് പ്രകാരം കർശന നടപടി സ്വീകരിക്കും. 
ചെമ്മീൻ പിടിക്കുന്നതിനുള്ള ട്രോൾ വലകളിൽ കടലാമകൾ കൂട്ടത്തോടെ കുടുങ്ങുന്നത് ഒഴിവാക്കുന്നതിനാണ് ടർട്ടിൽ എക്സ്ക്ലൂഡർ ഡിവൈസ് (TED) ഘടിപ്പിക്കുന്നത്. കടലിലെ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും കടലാമകളെ സംരക്ഷിക്കുന്നതിനും ഈ സംവിധാനം സഹായകമാണ്.
Share news