KOYILANDY DIARY.COM

The Perfect News Portal

സി വി ധനരാജ് വധക്കേസ്: മൂന്ന് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം

.

തളിപ്പറമ്പ്: സിപിഐ എം നേതാവ് സി വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് ക്രിമിനലുകളായ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം. പ്രതികളായ ടി പി ബിജു, എം. വിപിൻ, എം വൈശാഖ് എന്നിവരെയാണ് ജീവപര്യന്തം ശിക്ഷിക്കാൻ വിധിച്ചത്. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പത്ത് വർഷത്തോളം നീണ്ട നിയമനടപടികൾക്കൊടുവിലാണ് കേസിൽ വിധിയുണ്ടായത്.

 

തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ പ്രശാന്താണ് ശിക്ഷ വിധിച്ചത്. ഡിവൈഎഫ്ഐ നേതാവും സിപിഐ എം ഏഴിമല ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കുന്നരു കാരന്താട്ടെ സി വി ധനരാജിനെ 2016 ജൂലൈ 11ന് രാത്രിയാണ് ബിജെപി–ആർഎസ്എസ് ക്രിമിനൽ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

 

Share news