KOYILANDY DIARY.COM

The Perfect News Portal

മികച്ച അംഗൻവാടി ടീച്ചർക്കുള്ള സംസ്ഥാന അവാർഡ് നേടിയ ശോഭ ടീച്ചറെ ആദരിച്ചു

.
കൊയിലാണ്ടി: മികച്ച അംഗൻവാടി ടീച്ചർക്കുള്ള സംസ്ഥാന അവാർഡ് നേടിയ കൊയിലാണ്ടി നഗരസഭ 32-ാം വാർഡിലെ തച്ചെവെള്ളി മീത്തൽ അംഗൻവാടിയിലെ ശോഭ ടീച്ചറെ വാർഡ് വികസന സമിതി ആദരിച്ചു. 2026-27 വർഷത്തെ സംസ്ഥാനത്തെ മികച്ച ടീച്ചർക്കുള്ള അവാർഡിനായാണ് അവരെ തെരഞ്ഞെടുത്തത്. വാർഡ് വികസന സമതിയുടെ നേതൃത്വത്തിൽ നടന്ന ആദരിക്കൽ അഡ്വ. കെ. പ്രവീൺ കുമാർ MLA ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ദൃശ്യ. എം. അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ U.K. ചന്ദ്രൻ മുഖ്യഥിതിയായി.
.
.
വൈസ് ചെയർമാൻ സി.ടി ബിന്ദു, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ പണ്ടാരക്കണ്ടി, CD PO ആനുരാധ, ICDS സൂപ്പർവൈസർ ടി. റഫീല , വാർഡ് വികസന സമതി കൺവിനർ കെ.പി. വിനോദ് കുമാർ, ചെറുവക്കാട്ട് രാമൻ, വേണു കടവണ്ണൂർ, കെ.എം. സോമൻ, പി. ബിന്ദു എന്നിവർ സംസാരിച്ചു.
Share news