KOYILANDY DIARY.COM

The Perfect News Portal

ക്ലിനിക്കുകളിലെ അനധികൃത മരുന്നു വില്പനക്കെതിരെ നടപടി വേണം.       

.
കൊയിലാണ്ടി: സ്വകാര്യ ക്ലിനിക്കുകളിലെ അനധികൃത മരുന്നു വില്പനക്കെതിരെ നടപടി വേണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ദന്തൽ – ഐ ക്ലിനിക്കുകളിലും ഒന്നിൽ കൂടുതൽ ഡോക്ടർമാരുള്ള സ്വകാര്യ ക്ലിനിക്കുകളിലും ഡ്രഗ് ലൈസൻസും ഫാർമസിസ്റ്റിൻ്റെ സേവനവും നിർബന്ധമാക്കണമെന്ന് കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ – (കെ പി പി എ ) കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
.
.
കൊയിലാണ്ടി മുനിസിപ്പൽ സാംസ്കാരിക നിലയത്തിൽ നടന്ന സമ്മേളനം നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എ.പി. സുധീഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് ടി.വി. രാഖില അധ്യക്ഷയായി. സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് പി.എം. സുരേഷ്, ജില്ലാ സിക്രട്ടറി എ.കെ. റനീഷ്, പി.കെ. രാജീവൻ, പി.കെ. രജീഷ എന്നിവർ സംസാരിച്ചു. പുതിയ ഏരിയാ ഭാരവാഹികളായി രവി. കെ. നവരാഗ് (പ്രസിഡണ്ട്), എ.കെ. അരുൺ രാജ് (സിക്രട്ടറി), സുലിഷ സജീന്ദ്രൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Share news