ഗാന്ധിയൻ മൂല്യങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം: പി.കെ. പ്രവീൺ എം.എൽ.എ.
.
മേപ്പയ്യൂർ: കൊഴുക്കല്ലൂർ കെ.ജി.എം.എസ്. യു.പി. സ്കൂളിൽ പഞ്ചായത്ത് ബാലജനതാ സംഗമം ’26 നമ്മളൊന്നിച്ച് നിറമുള്ള നാളേക്ക്’ പരിപാടി സംഘടിപ്പിച്ചു. കൂത്തുപറമ്പ് എംഎൽഎ പി.കെ പ്രവീൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ജയ പ്രകാശ് കാർത്തിക് അധ്യക്ഷനായി. സമൂഹത്തിൽ വർധിച്ചുവരുന്ന വിഭജനത്തിനും വർഗീയതയ്ക്കും വിദ്വേഷത്തിനുമെതിരെയുള്ള പ്രതിരോധം ഗാന്ധിയൻ മൂല്യങ്ങളും സോഷ്യലിസ്റ്റ് ചിന്തകളുമാണെന്ന് എം.എൽ.എ. പറഞ്ഞു. ഈ മൂല്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കണമെന്നും ഗാന്ധിയൻ ചിന്തകൾക്ക് സ്കൂൾ പാഠ്യപദ്ധതിയിൽ അർഹമായ ഇടം നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
.

.
വത്സരാജ് മണലാട്, ബ്ലോക്ക് പഞ്ചായത്തംഗം നിഷാദ് പൊന്നംകണ്ടി, ഹരിനന്ദ് ഓടയിൽ, പാർവതി പ്രമീഷ്, സിയ ആൻമി എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർപേഴ്സൺ ജസ്ല കൊമ്മിലേരി സ്വാഗതവും ജനറൽ കൺവീനർ പി.കെ. രതീഷ് നന്ദിയും പറഞ്ഞു. പ്രമുഖ സിനിമാ, നാടക പ്രവർത്തകൻ പ്രദീപ് മുദ്ര നേതൃത്വം നൽകിയ അഭിനയ കളരി, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവയും അവതരിപ്പിച്ചു.



