KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സ്റ്റേഡിയത്തിനോടുള്ള അവഗണന  അവസാനിപ്പിക്കണം

.
കൊയിലാണ്ടി സ്റ്റേഡിയത്തിനോടുള്ള അവഗണന  അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എൻസിപി പ്രതിഷേധ സംഗമം നടത്തി. ജില്ലാതലം വരെയുള്ള സ്കൂൾ കായികമേളയും നിരവധി ഫുട്ബോൾ ടൂർണമെന്റുകളും നടത്തിവരാറുള സ്റ്റേഡിയം ഇന്ന് അധികൃതരുടെ പിടിപ്പുകാരു കാരണം കായികതാരങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും എൻ സി പി ചൂണ്ടിക്കാട്ടി.
.
.
ഇരുപത്തിഅഞ്ച് വർഷത്തെ പാട്ടത്തിന് ജില്ലാ സ്പോർട്സ് കൗൺസിലിന് നൽകിയ പഴയ കൊയിലാണ്ടി ഹൈസ്കൂൾ മൈതാനം ഇന്ന് കായിക താരങ്ങൾക്ക് ഉപയോഗിക്കാനോ അവരുടെ പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കാനോ സൗകര്യമില്ലാതെ നാശത്തിലേക്ക് പോവുകയാണ്. ഇവിടെ നിന്ന്  വാടകയിനത്തിൽ ലഭിക്കുന്ന പണം ഈ സ്റ്റേഡിയത്തിന്റെ നവീകരണത്തിനോ വികസനത്തിനോ ഉപയോഗിക്കാൻ അധികൃതർ തയ്യാറാവുന്നില്ല. ആയതിനാൽ പാട്ട കാലാവധി കഴിഞ്ഞ സ്റ്റേഡിയം തിരികെ വാങ്ങി ചുമതല കൊയിലാണ്ടി നഗരസഭയെ ഏൽപ്പിക്കണം.   
.
.
പ്രതിക്ഷേധ സംഗമം എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി സി സത്യചന്ദ്രൻ  ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് എം എ ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ചേനോത്ത് ഭാസ്കരൻ, സി ജയരാജ്, പി കെ ബാലകൃഷ്ണൻ കിടാവ്, എ വി ബാലകൃഷ്ണൻ, ഒ രാഘവൻ, പി വി സജിത്ത്, പി വി വിജയൻ, പി എം ബി നടേരി, ഗോപി പുറക്കാട്, മൂഴിക്കൽ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Share news