KOYILANDY DIARY.COM

The Perfect News Portal

കക്കോടിയിൽ നിർമാണത്തിലിരുന്ന വീട് തകർന്ന് ഒരാൾ മരിച്ചു

.

കോഴിക്കോട്: കക്കോടിയിൽ നിർമാണത്തിലിരുന്ന വീട് തകർന്ന് ഒരാൾ മരിച്ചു. കാരന്തൂർ സ്വദേശി രജനിത്ത് (32) ആണ് മരിച്ചത്. ഒരു തൊഴിലാളിക്ക് പരുക്കേറ്റു. വീടിന്റെ സണ്‍ഷെയ്ഡ് ആണ് തകര്‍ന്ന് വീണത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. കക്കോടി സ്വദേശിയായ യുവതിയുടേതാണ് വീട്. വീടിന്റെ രണ്ടാം നിലയിലെ പണി നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്.

 

വീടിന്റെ സൺഷെയ്ഡിന് താങ്ങ് നൽകിയ ഇരുമ്പു കമ്പിക്ക് ബലക്ഷയം സംഭവിച്ചതാണെന്നാണ് പ്രാഥമിക നി​ഗമനം. തുടർന്ന് കോൺക്രീറ്റ് ഭാ​ഗം തകർന്ന് രജനിത്തിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. അപകടം നടന്നയുടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറ് തൊഴിലാളികളാണ് സംഭവം നടക്കുമ്പോൾ നിർമാണ സ്ഥലത്തുണ്ടായിരുന്നത്.

 

തൊഴിലാളികള്‍ നിര്‍മാണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കെയായിരുന്നു അപകടം നടന്നത്. പരുക്കേറ്റ അതിഥി തൊഴിലാളിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share news