KOYILANDY DIARY.COM

The Perfect News Portal

കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ 50-ാം വാർഷിക സമ്മേളനം തഞ്ചാവൂരിൽ ചേർന്നു

.
തഞ്ചാവൂർ: ഇന്ത്യൻ രാഷ്ട്രീയത്തിലെ കിംഗ് മേക്കറും തമിഴ്നാടിന്റെ മുൻ മുഖ്യമന്ത്രിയുമായ കെ. കാമരാജിന്റെ പേരിലുള്ള കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ 50-ാം വാർഷിക സമ്മേളനം തമിഴ്നാട്ടിലെ തഞ്ചാവൂരിൽ ചേർന്നു. സമ്മേളനത്തിൽ വെച്ച് വളരെകാലം സംസ്ഥാനകേരള പ്രസിഡണ്ടായിരുന്ന കോഴിക്കോട് സ്വദേശി പി.കെ. കബീർ സലാലയെ അഖിലേന്ത്യാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
പ്രവാസി ജീവകാരുണ്യ, കലാ-കായിക, സാമൂഹ്യ, സാംസ്കാരിക മേഖലകളിൽ ഏവർക്കും സുപരിചിതനാണ് പി.കെ. കബീർ സലാല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും വിവിധ സംഘടനകളുടെയും നിരവധി അവാർഡുകൾ നേടിയിട്ടുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. ദേശീയ വർക്കിംഗ് കമ്മിറ്റിയിലേക്ക് കോഴിക്കോട് ജില്ലാ യൂണിറ്റ് പ്രസിഡണ്ട് പി.എം. മുസമ്മിൽ പുതിയറയെയും, ഡോ. മിനി സിദ്ധാർത്ഥനെയും തെരഞ്ഞെടുത്തു.
മുൻ മന്ത്രിയും മുൻ എം.പിയുമായ ഡോ. എ. നീലലോഹിതദാസിനെ അഖിലേന്ത്യാ പ്രസിഡണ്ടായി തുടർച്ചയായി 50-ാം തവണയും   തെരഞ്ഞെടുത്തു. അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി പ്രൊഫസർ. ഡോ. കെ. ജോൺ കുമാറിനെും തെരഞ്ഞെടുത്തു.
Share news