കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ സംഗീത കച്ചേരി നടന്നു
.
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവത്തിൻ്റെ ഭാഗമായി സംഗീത കച്ചേരി നടന്നു. ബുധനാഴ്ച വൈകീട്ട് നടന്ന ആറ്റുവാശ്ശേരി മോഹനൻ പിള്ളയുടെ നേതൃത്വത്തിൽ നടന്ന സംഗീത കച്ചേരിയിൽ വയലിനിൽ കെ.സി. വിവേക് രാജ, മൃദംഗത്തിൽ കടക്കാവൂർ രാജേഷ് നാഥ്, ഘടത്തിൽ തിരുവനന്തപുരം രാജേഷ് എന്നിവർ പക്കമേളമൊരുക്കി.



