KOYILANDY DIARY.COM

The Perfect News Portal

പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

.
കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഉപയോഗിച്ചുള്ള പ്രവൃത്തികളുടെ ജിയോ ടാഗിങ്ങിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 2027 മാർച്ച് 31 വരെ കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് എന്നിവയിലേതെങ്കിലും അല്ലെങ്കിൽ അംഗീകൃത സർവകലാശാലാ ബിരുദത്തോടൊപ്പം ഒരു വർഷത്തിൽ കുറയാത്ത അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയാണ് യോഗ്യത.
2026 ജനുവരി ഒന്നിന് 18നും 30നും മധ്യേ പ്രായമുള്ളവരായിരിക്കണം.
യോഗ്യരായവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഡിസംബർ അഞ്ചിന് വൈകിട്ട് നാലിനകം ജില്ലാ പഞ്ചായത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം. ഇ-മെയിൽ വഴിയോ മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയോ അപേക്ഷ സ്വീകരിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ജില്ലാ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0495 2372180.
Share news