KOYILANDY DIARY.COM

The Perfect News Portal

എൽപിഎസ്ടി സമരം; സർക്കാരുമായുള്ള ചർച്ച പരാജയപ്പെട്ടതോടെ നിരാഹാരം തുടരുമെന്ന് വളർമതി

.

തിരുവനന്തപുരം: സർക്കാരുമായുള്ള ചർച്ച പരാജയപ്പെട്ടതോടെ നിരാഹാരം തുടരുമെന്ന് വളർമതി. സമരപ്പന്തലിൽ നിരാഹാരം തുടരുമെന്നും അനിശ്ചിതകാല സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നും വളർമതി പ്രതികരിച്ചു. സമരം അവസാനിപ്പിക്കണമെങ്കിൽ ഉദ്യോഗാർത്ഥികൾക്ക് നീതി ലഭിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. സർക്കാരിനെതിരെ എൽപിഎസ്ടി ഉദ്യോ​ഗാർത്ഥികൾ നിലപാട് കടുപ്പിച്ചിരിക്കുകയാണ്.

 

വിദ്യാർത്ഥി – അധ്യാപക അനുപാതം കുറച്ചില്ലെങ്കിൽ റിട്ടയർമെന്റ് വേക്കൻസി നൽകണമെന്നും ഡിവിഷൻ ഫാൾ മൂലം പുറത്താക്കുന്ന അധ്യാപകരെ സർക്കാർ സംരക്ഷിക്കണമെന്നുമാണ് ഉദ്യോ​ഗാർത്ഥികളുടെ ആവശ്യം. അതേസമയം, എൽപിഎസ്ടി സമരത്തിനോട് യുഡിഎഫ് അനീതി തുടരുകയാണ്. അനുപാതം കുറയ്ക്കുന്നത് മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമായില്ല.

 

ധനകാര്യവകുപ്പ് ഇതിനെ എതിർക്കുകയായിരുന്നു. സമരക്കാരുമായി ചർച്ച നടത്താമെന്ന സർക്കാർ നേരത്തെ അറിയിച്ചിരുന്നുവെങ്കിലും കൃത്യമായ ദിവസമോ സമയമോ സർക്കാർ അറിയിച്ചിരുന്നില്ല. സർക്കാർ സമരക്കാർക്കെതിരെ ക്രൂരമായ നടപടികളാണ് സ്വീകരിച്ചിരുന്നത്.

 

സമരപ്പന്തൽ തകർക്കുകയും സമാധാനപരമായി സമരം ചെയ്യുന്നവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ നിരാഹാര സമരത്തിൽ നിന്ന് പിന്മാറില്ലെന്ന തീരുമാനമാണ് ഇപ്പോൾ സമരക്കാർക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കാൻ ഒരുങ്ങിയതിന് കാരണമായത്.

Share news