KOYILANDY DIARY.COM

The Perfect News Portal

കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം നവംബർ 19 നും 22 നും കുറ്റ്യാടിയിൽ നടക്കും

.
കേരള സീനിയർ സിറ്റിസൺസ് ഫോറം 30-ാം ജില്ലാ സമ്മേളനം നവംബർ 19, 22 തീയതികളിൽ കുറ്റ്യാടിയിൽ നടക്കും. 19ന് രാവിലെ കുറ്റ്യാടി കമ്മ്യൂണിറ്റി ഹാളിൽ വനിതാ സംഗമം എംഎൽഎ കെ കെ രമ ഉദ്ഘാടനം ചെയ്യും. റിട്ട. പ്രിൻസിപ്പൽ ഡോക്ടർ സെലീന മുഖ്യ പ്രഭാഷണം നടത്തും. അന്ന് വൈകിട്ട് കുറ്റ്യാടി ടൗണിൽ വയോജനങ്ങളുടെ പ്രകടനവും, ബസ് സ്റ്റാൻഡ് പരിസരത്ത് പൊതുയോഗവും നടക്കും. എംഎൽഎ  പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ വി.കെ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. 
22ന് വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്കൂൾ ഹാളിൽ നടക്കുന്ന സമ്മേളനം ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്യും. അനുബന്ധമായി നടക്കുന്ന കൗൺസിൽ മീറ്റിംഗ് കേരള സീനിയർ സീസൺസ് ഫോറം സംസ്ഥാന സെക്രട്ടറി വി.പി. ചാത്തു മാസ്റ്റർ ഉദ്ഘാടനം ചെയ്യും. സംഘടനയിലെ എഴുത്തുകാരെയും, മറ്റു പ്രതിഭകളെയും, സംഘടനയുടെ മുതിർന്ന സാരഥികളെയും ആദരിക്കും. 
കുറ്റ്യാടി പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ ചെയർമാൻ സോമൻ ചാലിൽ, കൺവീനർ കെ എം ശ്രീധരൻ, മീഡിയ കൺവീനർ ഇബ്രാഹിം തിക്കോടി, ജില്ലാ വൈസ് പ്രസിഡണ്ട് ഇ.സി ബാലൻ, മീഡിയ ജോ. കൺവീനർ  സി. നാരായണൻ, എം.കെ അബ്ദുൽ മജീദ്, വി.കെ ഇബ്രാഹിം എന്നിവർ പങ്കെടുത്തു.
Share news