KOYILANDY DIARY.COM

The Perfect News Portal

പുളിയഞ്ചേരി യു.പി. സ്കൂളിൽ ആട്യാ പാട്യാ ഗെയിം പരിശീലനം ആരംഭിച്ചു

.
കൊയിലാണ്ടി: റെയിൻബോ 2026–27 സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ പഠനമികവിനൊപ്പം കായികരംഗത്തും മികവ് വളർത്തുക എന്ന ലക്ഷ്യത്തോടെ പുളിയഞ്ചേരി യു.പി. സ്കൂളിൽ ആട്യാ പാട്യാ ഗെയിം പരിശീലനം ആരംഭിച്ചു.
പഠനത്തോടൊപ്പം വ്യത്യസ്തമായ കായിക ഇനങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കോച്ചുമാരായ ദാസൻ മാസ്റ്ററും സബിത ടീച്ചറും പരിശീലനത്തിന് നേതൃത്വം നൽകി.
ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഷംന ശ്യാം നിവാസ്, എം.പി.ടി.എ. ചെയർപേഴ്സൺ രാഗ് ലിരാജ്, അഖിൽ പി.സി, റഷീദ് പുളിയഞ്ചേരി എന്നിവർ സംസാരിച്ചു.
Share news