KOYILANDY DIARY.COM

The Perfect News Portal

ജവഹർ ബാൽമഞ്ച് ശിശുദിനാഘോഷം ശൈശവ സാന്നിധ്യം കൊണ്ട് വർണാഭമായി

.
തിക്കോടി  തിക്കോടി മണ്ഡലം ജവഹർ ബാൽ മഞ്ച് യൂണിറ്റ് സംഘടിപ്പിച്ച ശിശുദിനാഘോഷം ബാല്യ കൗമാര പ്രായക്കാരുടെ നിറസാന്നിധ്യം കൊണ്ട് വർണ്ണാഭമായി. സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ബാൽമഞ്ച് ജില്ലാ ചെയർമാൻ നവനീത് മോഹൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ജയചന്ദ്രൻ തെക്കേകുറ്റി മുഖ്യാതിഥിയായി. തിക്കോടി മണ്ഡലം ചെയർമാൻ രാജേഷ് കളരി അധ്യക്ഷത വഹിച്ചു.
.
.
ബ്ലോക്ക് കോഡിനേറ്റർ സുധീഷ് എം.പി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജ്മൽ മാടായി, മണ്ഡലം സെക്രട്ടറി ബിനു കരോളി, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ലിഷ കൈനോത്ത്, ഇ. ബാലൻ എന്നിവർ ആശംസകൾ അർപ്പിച്ചു‌. കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ലതീഷ് നടുക്കണ്ടി, KHG സുധീഷ് സി കെ എന്നിവർ ക്ലാസുകൾ നയിച്ചു. ബ്ലോക്ക് മെമ്പർ നിഷ പയ്യന പുതിയോട്ടിൽ സ്വാഗതവും, മണ്ഡലം കോ-ഓഡിനേറ്റർ ഷിബിൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Share news