KOYILANDY DIARY.COM

The Perfect News Portal

കിവീസിനെതിരെ ഇന്ത്യക്ക് തോൽവി

.

ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി. ജയത്തോടെ പരമ്പര സ്വന്തമാക്കാൻ ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യൻ നിരയെ കീവീസ് പട എറിഞ്ഞുവീഴ്ത്തി. 244 റൺസിന്റെ കൂറ്റൻ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. സ്കോർ ന്യൂസീലൻഡ് – 333/10, ഇന്ത്യ – 26.4 ഓവറിൽ 89/10. ഇന്ത്യയുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തോൽവിയാണിത്.

 

2000, ഒക്ടോബർ 29ന് ശ്രീലങ്കയോട് 245 റൺസിന് പരാജയപ്പെട്ടതാണ് ഏറ്റവും വലിയ തോൽവി. ടോസ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 108 പന്തിൽ 125 റൺസ് നേടിയ വിൽ യംഗാണ് ന്യൂസിലൻഡിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ടീം സീഫെർട്ട് 58 റൺസ് നേടി തിളങ്ങി. മറുവശത്ത് 334 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ കേവലം 26.4 ഓവറിൽ 89ന് എല്ലാവരും കൂടാരം കേറി.

 

ആറ് വിക്കറ്റ് നേടിയ മാറ്റ് ഹെന്റിയാണ് ഇന്ത്യയെ പൊരുതാൻ പോലും അനുവ​ദിക്കാതെ തകർത്തുകളഞ്ഞത്. ഇന്ത്യൻ നിരയിൽ രണ്ടക്കം കണ്ടത് ആകെ മൂന്നു പേരാണ്. രോഹിതും കോലിയും ശ്രേയസും രൺസൊന്നും നേടാതെ മടങ്ങി. മുൻ നിര തകർന്നടിഞ്ഞപ്പോൾ അൽപ്പമെങ്കിലും പിടിച്ചുനിന്നത് ഇഷാൻ കിഷൻ (53 പന്തിൽ 27) മാത്രമാണ്.

Share news