KOYILANDY DIARY.COM

The Perfect News Portal

കാനായി കുഞ്ഞിരാമന്റെ ശില്‍പം അനാവരണം ചെയ്യാന്‍ സ്പീക്കര്‍ എത്തിയില്ല; ശക്തമായ പ്രതിഷേധമുയര്‍ത്തി കലാകാരന്മാര്‍

.

കാസർഗോഡ്: ജില്ലാ പഞ്ചായത്ത്‌ വളപ്പിൽ പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ നിർമിച്ച ശില്പം അനാച്ഛാദനം ചെയ്യാൻ സ്പീക്കർ എത്തിയില്ല. പേരില്ലാത്ത ഫലകം നീക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ന് സ്പീക്കർ ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ച് നിശ്ചയിച്ച പരിപാടിയായിരുന്നു. കാനായിയുടെ കലാ ജീവിതത്തിൽ അദ്ദേഹം നിർമിച്ച ഉയരം കൂടുതൽ ഉള്ള ശില്പം കൂടിയാണ് ജില്ലാ പഞ്ചായത്ത് വളപ്പിൽ ഉള്ളത്. വിഷയത്തിൽ കലാകാരൻമാർക്ക് പ്രതിഷേധം രേഖപ്പെടുത്തി.

 

മഹാനായ കലാകാരനോട്‌ അവഹേളനം എന്നാണ് കലാകാരന്മാർ പ്രതികരിച്ചത്. കലയിൽ രാഷ്ട്രീയം കാണരുതെന്ന് കാനായി കുഞ്ഞിരാമൻ പ്രതികരിച്ചു. തന്റെ ഒരു ശില്പവും ഇത് വരെ ഉദ്ഘാടനം ചെയ്തിട്ടില്ല, ശില്പങ്ങൾ പൊതു ഇടങ്ങളിൽ തുറന്നു കൊടുക്കുകയാണ് പതിവ് ഇവിടെ മാത്രം ആണ് ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചത് എന്നും ആര് ഉദ്ഘാടനം ചെയ്താലും ഇല്ലെങ്കിലും ശില്പം ജനങ്ങക്കുള്ളതാണെന്നും കാനായി കുഞ്ഞിരാമൻ പറഞ്ഞു. എൻഡോസൾഫാൻ രോഗ ബാധിതരുടെ വേദനകൾ ഉൾക്കൊള്ളുന്ന ശിൽപം കൂടിയാണ് ഇത്. ഇത് ഉദ്ഘാടനം ചെയ്യാൻ നേരത്തെ നിശ്ചയിച്ചത് പോലെ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും പെട്ടെന്ന് കാസർഗോട്ടെ പരിപാടിയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു.

Share news