KOYILANDY DIARY.COM

The Perfect News Portal

പ്രതിപക്ഷ നേതാവ് കാലടിയിൽ: വിദ്യാർ‌ത്ഥികളെ സമരപ്പന്തലിലെത്തി അഭിവാദ്യം ചെയ്തു

.

കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർ‌ത്ഥി സമരത്തിന് ആവേശവും പിന്തുണയുമായി പ്രതിപക്ഷനേതാവ് പിണറായി വിജയനെത്തി. സർവകലാശാല കവാടത്തിൽ എസ്എഫ്ഐ നേതൃത്വത്തിൽ 13 ദിവസമായി നിരാഹരസമരം തുടരുന്ന വിദ്യാർഥികളെ പിണറായി അഭിവാദ്യം ചെയ്തു.

 

വിദ്യാർത്ഥികളുടെ ആരോ​ഗ്യനിലയും അദ്ദേഹം ചോദിച്ചറിഞ്ഞു. സംഘപരിവാർ നോമിനിയായ താൽകാലിക വൈസ് ചാൻസലർ സിസ തോമസിന്റെയും അതിന് പിന്തുണ നൽകുന്ന സംസ്ഥാന സർക്കാരിന്റെയും വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കെതിരെ 109 ദിവസമായി സമരം തുടരുകയാണ്. സിപിഐ എം കേന്ദ്രകമ്മിറ്റിയം​ഗം പി രാജീവ്, എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് തുടങ്ങിയവരും പിണറായിക്കൊപ്പമുണ്ടായിരുന്നു.

 

അടിസ്ഥാന സ‍ൗകര്യങ്ങൾ ഉന്നയിച്ചും സർവകലാശാല അധികാരികളുടെ പകപോക്കൽ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടുമാണ് പി എം അശ്വന്ത്, കെ വി അഭിജിത്ത്, പി എസ് അർച്ചന എന്നീ വിദ്യാർത്ഥികൾ സര്‍വകലാശാലയ്‌ക്ക്‌ മുന്നിൽ നിരാഹാര സമരം തുടരുന്നത്. വിദ്യാർത്ഥികളുടെ ആരോഗ്യസ്ഥിതി മോശമായി തുടങ്ങിയെന്നറിഞ്ഞിട്ടും വിസിയോ ഉന്നത വിദ്യാഭ്യാസ മന്ത്രിയോ ഇടപെടാൻ തയ്യാറല്ല.

 

ബുധനാഴ്‌ച ഹൈക്കോടതി സർവകലാശാലയ്‌ക്കെതിരെ രൂക്ഷവിമർശം ഉന്നയിച്ചിരുന്നു. ‘അറുപത്‌ ദിവസത്തിലേറെ വിദ്യാർത്ഥികളെ പുറത്തുനിർത്തിയിട്ടും മതിയായില്ലേയെന്നും ഇനിയെന്ത് മാപ്പാണ് നിങ്ങൾക്ക് വേണ്ടതെന്നുമാണ്‌ സർവകലാശാലയോട്‌ ഹൈക്കോടതി ചോദിച്ചത്‌.

 

 

Share news