KOYILANDY DIARY.COM

The Perfect News Portal

പ്രചരണ സംഗമം നടത്തി

കൊയിലാണ്ടി: എംഎസ്എം നവംബർ 13, 14, 15 തിയതികളിലായി കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായും മതം, മിതത്വം, സുരക്ഷിതത്വം എന്ന കെ എൻ എം സംസ്ഥാന ക്യാമ്പയിൻ്റെ ഭാഗമായും കെ എൻ എം കൊയിലാണ്ടി മണ്ഡലം കമ്മിറ്റി യുഎ ഖാദർ സംസ്കാരിക പാർക്കിൽ പ്രചരണ സംഗമം സംഘടിപ്പിച്ചു. കെ എൻ എം മണ്ഡലം പ്രസിഡണ്ട് ഫസൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പ്രശസ്ഥ യുവ വാഗ്മി സാബിക് പുല്ലൂർ  മുഖ്യ പ്രഭാഷണം നടത്തി. മതം സമാധാനത്തിൻ്റെ സന്ദേശമാണ് പഠിപ്പിക്കുന്നതെന്ന് അദ്ധേഹം പറഞ്ഞു വിദ്യാർത്ഥികളെ  ലഹരിയുടെ ചങ്ങലങ്ങകളാക്കുന്നത്. വലിയ സാമുഹ്യ വിപത്താന്നും എന്ന് അദ്ധേഹം പറഞ്ഞു. ഐ എസ് എം  മണ്ഡലം സെക്രട്ടറി റാഷിദ് മണമൽ സ്വാഗതവും മണ്ഡലം സെക്രട്ടറി ടി വി അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.
Share news