KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് നല്ലളത്ത് വീട്ടിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തി നശിച്ച നിലയിൽ

.

കോഴിക്കോട് നല്ലളത്ത് വീട്ടിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തി നശിച്ച നിലയിൽ. രണ്ട് ഇരുചക്ര വാഹങ്ങളാണ് കത്തി നശിച്ചത്. നല്ലളം മന്നത്ത് വീട്ടിൽ സന്തോഷിന്റെ വാഹനമാണ് കത്തിയത്. ഇന്ന് പുലർച്ചെയാണ് സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇന്നലെ രാത്രി എട്ട് മണിയോടെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് തീപിടിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ശബ്ദം കേട്ടുണര്‍ന്ന സന്തോഷിന്റെ അമ്മയാണ് വീട്ടുകാരെ വിവരമറിയിച്ചത്. 

Share news