KOYILANDY DIARY.COM

The Perfect News Portal

കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ നിരാഹാര സമരം തുടരുന്നു

.

കാലടി സംസ്കൃത സർവകലാശാല കവാടത്തിലെ വിദ്യാർഥികളുടെ നിരാഹാര സമരം തുടരുന്നു. സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. വിദ്യാർഥികളുടെ പരീക്ഷാ വിഷയത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ എസ്എഫ്ഐ സുപ്രീംകോടതിയിൽ സ്പെഷൽ ലീവ് പെറ്റീഷൻ നൽകിയിട്ടുണ്ട്.

ഡിവിഷൻ ഉത്തരവ് റദ്ദാക്കി വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും സിംഗിൾ ബെഞ്ചിൽ ഉത്തരവ് പുനഃസ്ഥാപിക്കണമെന്നുമാണ് എസ്എഫ്ഐയും വിദ്യാർഥികളും നൽകിയ ഹർജിയുടെ പ്രധാന ആവശ്യം. എസ്എഫ്ഐയും സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികളുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.

Share news