KOYILANDY DIARY.COM

The Perfect News Portal

ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ പ്രവർത്തക പഠനശിബിരം നടത്തി

.
കൊയിലാണ്ടി: ഭാരതീയ അഭിഭാഷക പരിഷത്ത് കോഴിക്കോട് ജില്ലാ പ്രവർത്തകപഠന ശിബിരം നടത്തി. സംസ്ഥാന ജനറൽ സിക്രട്ടറി അഡ്വ: ബി. അശോക് പഠന ശിബിരം ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വായംസേവക സംഘം ഉത്തര പ്രാന്ത ബൗദ്ധിക്ക് ശിക്ഷൺ പ്രമുഖ് കെ.എസ് അനിഷ് സംഘടനാ പ്രവർത്തകർ ആർജിച്ചിരിക്കേണ്ട സ്വഭാവ വൈശിഷ്ഠ്യത്തെ സംബന്ധിച്ചും, സംഘടനാ പ്രവർത്തനം മൂലം സമൂഹത്തിൽ ഗുണകരമായ മാറ്റങ്ങൾ സൃഷ്ടിക്കേണ്ടതിൻ്റെ ആവശ്യകതയെ സംബന്ധിച്ചും സംസാരിച്ചു.
.
.
സംസ്ഥാന ജനറൽ സിക്രട്ടറി അഡ്വ: ബി അശോക് (കോട്ടയം), സംസ്ഥാന സമിതി അംഗം അഡ്വ: എ പ്രതീഷ്, അഡ്വ: ദീപക്ക് (കണ്ണൂർ) എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു. ഭാരതീയ അഭിഭാക പരിഷത്ത് കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് അഡ്വ: വി റോഷ്‌നി അധ്യക്ഷത വഹിച്ചു. സിക്രട്ടറി അഡ്വ: പി. എൻ ശ്രീരാജ്  കൊയിലാണ്ടി യൂണിറ്റ് സിക്രട്ടറി അഡ്വ: രാജീവൻ നാഗത്ത്, വി. സത്യൻ, അഡ്വ: ജി പ്രവീൺ കുമാർ, അഡ്വ, വി ശിവദാസൻ, അഡ്വ. സുനിൽ കുമാർ പയ്യോളി എന്നിവര്‍ സംസാരിച്ചു.
Share news