KOYILANDY DIARY.COM

The Perfect News Portal

പ്രൊഫ: കൽപ്പറ്റ നാരായണനെ ആദരിക്കുന്നു

.
കൊയിലാണ്ടി: കേരള സാഹിത്യ അക്കാദമിയുടെ ചെയർമാനായി തെരഞ്ഞടുത്ത പ്രൊഫ: കൽപ്പറ്റ നാരായണനെ കൊയിലാണ്ടി പൌരാവലി ആദരിക്കുന്നു. സ്വാഗതസംഘം യോഗം 2026 ഒക്ടോബർ 21ന് ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് കൊയിലാണ്ടി ഗവ. വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ചേരും. കൊയിലാണ്ടി നിന്ന് ഈ മഹത്തായ സാംസ്കാരിക സ്ഥാനത്തെ അലങ്കരിക്കുന്ന ആദ്യ വ്യക്തിയെന്ന നിലയിൽ ഇത് കൊയിലാണ്ടിയുടെകൂടി അഭിമാന നിമിഷമാണെന്ന് സംഘാടകർ അറിയിച്ചു. ജനപ്രതിനിധികളുടേയും വിവിധ സാംസ്കാരിക, രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരുടേയും നേതൃത്വത്തിൽ വിശാലമായ ജനപങ്കാളിത്തത്തോടെ  യോഗം സംഘടിപ്പിക്കേണ്ടതുണ്ട്.
.
.
കൊയിലാണ്ടി മണ്ഡലo MLA അഡ്വ: കെ പ്രവീൺ കുമാർ, നഗരസഭാ അധ്യക്ഷൻമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, വിവിധ ഗ്രാമപ്പഞ്ചായത്ത് അദ്ധ്യക്ഷൻമാർ, തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റു ജനപ്രതിനിധികൾ, കൊയിലാണ്ടിയിലെ പ്രമുഖരായ രാഷ്ട്രീയ നേതാക്കൾ, സാഹിത്യ- സാംസ്‌കാരിക പ്രവർത്തകർ, കലാകാരന്മാർ, വിദ്യാഭ്യാസ പ്രവർത്തകർ, ഉദ്യോഗസ്ഥ പ്രമുഖർ, വ്യാപാരി വ്യവസായി, തൊഴിലാളി സംഘടനാ പ്രവർത്തകർ തുടങ്ങി സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നുള്ള ആളുകൾ സ്വാഗതസംഘം രൂപീകരണ യോഗത്തിൽ പങ്കെടുക്കുമെന്ന് സംഘാടക പറഞ്ഞു.
Share news