ഡയറി ഫാർമേർസ് അസോസിയേഷൻ അരിക്കുളം പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു
.
കൊയിലാണ്ടി: ഡയറി ഫാർമേർസ് അസോസിയേഷൻ (DFA) അരിക്കുളം പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. ഡിഎഫ്എ കൊയിലാണ്ടി താലൂക്ക് കമ്മിറ്റി അരിക്കുളം കാരയാട് എഎൽപി സ്കൂളിൽ ക്ഷീര കർഷക സംഗമവും മെമ്പർ ഷിപ്പ് ക്യാമ്പയിനും സംഘടിപ്പിച്ചു. അരിക്കുളം പഞ്ചായത്ത് മെമ്പർ എ സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡിഎഫ്എ കൊയിലാണ്ടി താലൂക്ക് പ്രസിഡണ്ട് അബ്ദുൾ മജീദ് അദ്ധ്യക്ഷത വഹിച്ചു. ഡിഎഫ്എ സ്റ്റേറ്റ് കമ്മിറ്റി അംഗം സലീഫ് മാസ്റ്റർ സംഘടനയെ പരിചയപ്പെടുത്തിയും അംഗങ്ങളുടെ സംശയത്തിനുള്ള മറുപടിയും പറഞ്ഞു.

ഡിഎഫ്എ കൊയിലാണ്ടി താലൂക്ക് കമ്മിറ്റി അംഗം വിജിഷ ടീച്ചർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് അഫ്സൽ പൂക്കാട്, അരിക്കുളം മുൻ പഞ്ചായത്ത് പ്രസിഡണ്ട് എകെഎൻ അടിയോടി എന്നിവർ സംസാരിച്ചു.
സംഗമത്തിൽ വെച്ച് പുതുതായി രൂപീകരിച്ച ഡിഎഫ്എ അരിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടായി എ സ്വാമി ദാസൻ, ജനറൽ സെക്രട്ടറി വിജിഷ ടീച്ചർ, ഫിനാൻസ് സെക്രട്ടറി എ കെ ശാന്ത എന്നിവരും വൈസ് പ്രസിഡണ്ടുമാരായി ഉമ്മർ കുട്ടി, സുബൈദ തുടങ്ങിയവരും സെക്രട്ടറി മാരായി പ്രേമൻ ടി, പ്രമീള എന്നിവരെയും 7 അംഗ എക്സിക്യൂട്ടീവിൽ മോഹനൻ പി.കെ, വിജയലക്ഷ്മി ടി, ശിവാനന്ദൻ എം സി, രാജൻ ടി. എം, രാജീവൻ കെ. പി, സീനത്ത് വി, ബാലകൃഷ്ണൻ പി. പി തുടങ്ങിയവരെയും തിരഞ്ഞെടുത്തു.

പ്രദേശത്തെ കന്നുകാലിക്ക് സംഭവിച്ചേക്കാവുന്ന അപകടത്തിന് സഹായിക്കാനായി 8 പേർ അടങ്ങിയ ഡിഎഫ്എയുടെ ഒരു എമർജൻസി ടീമും രൂപീകരിച്ചു. ടീമിൽ ഉമ്മർ കുട്ടി, സ്വാമി ദാസൻ, എം സി ശിവാനന്ദൻ, രേശ്മ, മോഹനൻ, മനോജ്, പ്രേമൻ, ഗംഗാധരൻ എന്നിവർ അംഗങ്ങളാണ്.



