തിരുവനന്തപുരത്ത് കോൺഗ്രസ് ഡിസിസി അംഗം മഹേഷ് പോക്സോ കേസിൽ അറസ്റ്റിൽ
.
തിരുവനന്തപുരത്ത് കോൺഗ്രസ് ഡിസിസി അംഗം പോക്സോ കേസിൽ അറസ്റ്റിലായി. ഫോർട്ട് വാർഡിലെ മുട്ടത്തറ സ്വദേശിയായ മഹേഷ് ആണ് അറസ്റ്റിലായത്. പേരൂർക്കട പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ വിട്ടുനൽകാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.

പേരൂർക്കട പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ നിലവിൽ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഉന്നത കോൺഗ്രസ് നേതാവ് കേസിൽ ഉൾപ്പെട്ടതിനാൽ വിവരങ്ങൾ മറച്ചുവെക്കാനോ കേസ് അട്ടിമറിക്കാനോ രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നുണ്ടോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.




