പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ ദേവീ ക്ഷേത്രക്കുളം നവീകരണ പദ്ധതിയുടെ ലോഗോ പ്രകാശനം ഒക്ടോബർ 20 ന്
.
കൊയിലാണ്ടി: പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ ദേവീ ക്ഷേത്രക്കുളം നവീകരണ പദ്ധതിയുടെ ലോഗോ പ്രകാശനവും, ക്ഷേത്രകുളത്തിൻ്റെ പ്ലാനും കൈമാറുന്ന ചടങ്ങ് പൊയിൽക്കാവ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 20 ന് മഹാനവമി ദിനത്തിൽ (ചൊവ്വാഴ്ച) രാവിലെ 9 മണിക്ക് പൊയിൽക്കാവ് ക്ഷേത്രാങ്കണത്തിൽ നടക്കും. എംഎൽഎ അഡ്വ: കെ. പ്രവീൺ കുമാർ ലോഗോ പ്രകാശനവും, ഉദ്ഘാടനവും നിർവഹിക്കും.

ക്ഷേത്രക്കുളത്തിൻ്റെ ആർക്കി ടെക്ചറൽ പ്ലാൻ Nit പ്രൊഫ: ഡോ. കസ്തൂർബ എംഎൽഎക്കും ദേവസ്വം അസി: കമ്മീഷണർ പ്രമോദ് കുമാറിനും, ട്രസ്റ്റീ ബോർഡ് പ്രതിനിധിക്കും കൈമാറും. ചടങ്ങിന് ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും ആശംസകൾ അർപ്പിക്കും.
പത്രസമ്മേളനത്തിൽ വികസന സമിതി ഭാരവാഹികളായ
യു.വി. ബാബുരാജ് (ചെയർമാൻ), ശശി കൊതേരി (കൺവീനർ), വിനോദ് (ട്രഷറർ), എം. വി രാജൻ (ട്രസ്റ്റീബോർഡ്) എന്നിവർ പങ്കടുത്തു.



