പൂക്കാട് കലാലയത്തിൽ നടന്ന ആദിദേവ് പുന്നയൂർക്കുളത്തിൻ്റെ സംഗീതക്കച്ചേരി ശ്രദ്ധേയമായി
.
കൊയിലാണ്ടി: പൂക്കാട് കലാലയം സംഗീതോത്സവം ഏഴാം ദിവസം, തൻ്റെ മാന്ത്രിക സംഗീതം കൊണ്ട് സദസ്സിനെ ആനന്ദം കൊള്ളിച്ച് ആദിദേവ് പുന്നയൂർക്കുളത്തിൻ്റെ കച്ചേരി നടന്നു. പൂക്കാട് കലാലയത്തിൽ ഒരുക്കിയ മലബാർ സുകുമാരൻ ഭാഗവതർ സ്മാരക സംഗീത മണ്ഡപത്തിലാണ് കച്ചേരി അരങ്ങേറിയത്. വയലിനിൽ ദേവ്ദത്ത് കൃഷ്ണയും മൃദംഗത്തിൽ ഋഷികേഷ് രുദ്രനും മുഖർശംഖിൽ സന്തോഷ് കണ്ണൂരും പക്കവാദ്യമൊരുക്കി.
ഇന്ന് കലാലയം അധ്യാപകർ സംഗീതക്കച്ചേരി അവതരിപ്പിക്കും. വയലിനിൽ മുരളി നമ്പീശനും മൃദംഗത്തിൽ ഋഷികേശ് രുദ്രനും പക്കവാദ്യമൊരുക്കും.



